Connect with us

Kerala

പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ ഡ്രൈവര്‍മാര്‍ മര്‍ദിച്ചെന്ന്; നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം

നാളെ (ജനുവരി 13, തിങ്കള്‍) രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകള്‍ അടച്ചിടുക.

Published

|

Last Updated

തിരുവനന്തപുരം | പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (ജനുവരി 13, തിങ്കള്‍) സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകള്‍ അടച്ചിടുക. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

കോഴിക്കോട് എച്ച് പി സി എല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം.

പമ്പുകളില്‍ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ‘ചായ പൈസ’ എന്ന പേരില്‍ 300 രൂപ വരെ നല്‍കാറുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ഡീലര്‍മാര്‍ അംഗീകരിച്ചില്ല. വിഷയത്തില്‍ കോഴിക്കോട് എലത്തൂരില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെ ഡീലര്‍മാരെ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍, ആരോപണം ഡ്രൈവര്‍മാര്‍ നിഷേധിച്ചിട്ടുണ്ട്. ‘ചായ പൈസ’ ഏകീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.