Connect with us

National

പി എഫ് തട്ടിപ്പ് കേസ്; ഉത്തപ്പയുടെ അറസ്റ്റ് വാറന്റിന് സ്റ്റേ

ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍നിന്നു 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു താരത്തിന് എതിരെയുള്ള ആരോപണം

Published

|

Last Updated

ബെംഗളുരു |  പിഎഫ് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പക്ക് ആശ്വാസം. ഉത്തപ്പയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റീസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്.

ഉത്തപ്പ നിക്ഷേപകനായ സെന്റാറസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍നിന്നു 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു താരത്തിന് എതിരെയുള്ള ആരോപണം. ഇതിനു പിന്നാലെ പിഎഫ് മേഖലാ കമീഷണര്‍ എസ് ഗോപാല്‍ റെഡ്ഡി ഉത്തപ്പയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

അതേ സമയം കമ്പനിയിലെ ഒരു നിക്ഷേപകന്‍ മാത്രമാണ് താനെന്നും തട്ടിപ്പ് നടന്നതായി പറയുന്ന കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമാണ് ഉത്തപ്പയുടെ പക്ഷം. കേസില്‍ തനിക്കെതിരെ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകളും അറസ്റ്റ് വാറന്റും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തപ്പ കോടതിയെ സമീപിച്ചത്.

കെടുകാര്യസ്ഥത മൂലം കമ്പനി നഷ്ടത്തിലേക്ക് പോയി എന്ന് മനസിലായപ്പോള്‍ 2018ല്‍ താന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചവെന്ന് ഉത്തപ്പ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്

 

---- facebook comment plugin here -----

Latest