Connect with us

PFI BAN

പി എഫ് ഐയുടെ സ്വഭാവിക എതിരാളി ലീഗ്: കുഞ്ഞാലിക്കുട്ടി

അവരുടെ സിദ്ധാന്തങ്ങള്‍ ലീഗ് നഖശിഖാന്തം എതിര്‍ത്തു

Published

|

Last Updated

മലപ്പുറം ‌ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അവരെ നിരോധിച്ചതുപോലെ ആര്‍ എസ് എസ് പോലുള്ള സംഘടനകളേയും നിരോധിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തെ കയറൂരിവിട്ട് മറ്റൊരു വിഭാഗത്തെ നിരോധിക്കുന്ന കേന്ദ്ര നടപടി സംശയാസ്പദമാണ്. പി എഫ് ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അവരുടെ സിദ്ധാന്തങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി എഫ് ഐ നിരോധനം ലീഗ് വിശദമായി വിലയിരുത്തും. കാലാകാലങ്ങളില്‍ ഇത്തരം സംഘടനകള്‍ പല പേരുകളില്‍ വരാറുണ്ട്. അവരുടെ മുഖ്യശത്രു ലീഗാണ്. സംഘ്പരിവാറിന്റെ കൂടെയുള്ള സംഘടനകള്‍ ഇതേ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം സംഘടനകള്‍ക്ക് നിരോധനം വേണമോ എന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

Latest