Connect with us

PFI BAN

പി എഫ് ഐ നിരോധനം: ലീഗ് നിലപാട് പിന്നീട്- ഇ ടി ബഷീര്‍

നിരോധനത്തില്‍ ബാലന്‍സ് വേണം; എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട് | പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത് സംബന്ധിച്ച മുസ്ലിം ലീഗ് നിലപാട് പിന്നീട് അറിയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. പാര്‍ട്ടി വിശദമായി ഇത് ചര്‍ച്ച ചെയ്യും. ഇപ്പോള്‍ നിലപാട് പറയുന്നത് അപക്വമായിരിക്കും. പാര്‍ട്ടിയിലെ ചര്‍ച്ചക്ക് ശേഷം നിലപാട് അറിയിക്കും. പി എഫ് ഐയുടെ ആശയത്തോട് ലീഗിന് വിയോജിപ്പുണ്ട്. എന്നാല്‍ നിരോധനംകൊണ്ട് പി എഫ് ഐയെ ഇല്ലാതാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇ ടി ഒരു ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു.

അതേ സമയം പോപ്പുലര്‍ ഫ്രണ്ടും ആര്‍ എസ് എസും ഒരേ സ്വഭാവമുള്ള സംഘടനകളാണെന്നും നിരോധനത്തില്‍ ബാലന്‍സ് വേണമെന്നും എം കെ മുനീര്‍ പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ട് സമൂഹത്തിനോ സമുദായത്തിനോ ഗുണകരമല്ല. നിരോധിച്ചതിന്റെ ഗുണം സമൂഹത്തിന് കിട്ടണം. ആശയത്തെ ആണ് ഇല്ലാതെയാക്കേണ്ടത്.

ഹര്‍ത്താലിലെ ഒറ്റ ദിവസം കൊണ്ട് പി എഫ് ഐയുടെ സ്വഭാവം പുറത്തുവന്നു. എസ് ഡി പി ഐക്ക് സമുദായത്തിന്റെ അട്ടിപ്പേറാവകാശമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest