Connect with us

Kerala

പി എഫ് ഐ ഹര്‍ത്താല്‍; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ഡി ജി പി

കുറച്ചു പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാകുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും നിരീക്ഷണം ശക്തമായി തുടരുമെന്നും ഡി ജി പി.

Published

|

Last Updated

കൊച്ചി | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറിയെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ഡി ജി പി. ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ കുറച്ചു പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാകുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും ഡി ജി പി അറിയിച്ചു.

ഹര്‍ത്താലിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തു. പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാനും കോടതി പോലീസിന് നല്‍കിയ ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി.