Connect with us

Kerala

എന്‍ ഐ എ അറസ്റ്റ് ചെയ്ത പി എഫ് ഐ നേതാക്കളെ റിമാന്‍ഡ് ചെയ്തു

അടുത്ത മാസം 20 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്

Published

|

Last Updated

കൊച്ചി  |  ദേശീയ അന്വേഷണ സംഘം(എന്‍ഐഎ) അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 20 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. എല്ലാ പ്രതികള്‍ക്കും അടുത്ത ബന്ധുക്കളെ കാണാന്‍ അഞ്ച് മിനിട്ട് സമയം അനുവദിച്ചു. ഇന്നലെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷ നല്‍കിയിട്ടുണ്ട്.

 

Latest