Connect with us

PFI BAN

പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍

നാല് വാഹനങ്ങളിലായെത്തിയ എന്‍ ഐ എ, പോലീസ് സംഘമാണ് കരുനാഗപള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

കൊല്ലം ‌ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാഗപള്ളിയിലെ പി എഫ് ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററിലെത്തി അബ്ദുല്‍ സത്താറിനെ എന്‍ ഐ എ, പോലീസ് സംഘം അറസ്റ്റ് കസ്റ്റഡിയിലെടുത്തത്. നാല് വാഹനങ്ങളിലായാണ് പോലീസ് സംഘം എത്തിയത്. കസ്റ്റഡിയിലെടുക്കുകയാണെന്ന് ഇവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതിഷേധമൊന്നും രേഖപ്പെടുത്താതെ വാഹനത്തില്‍ കയറുകയായിരുന്നു.

ഇന്ന് രാവിലെ മുതല്‍ അബ്ദുല്‍ സത്താര്‍ കാരുണ്യ സെന്ററിലുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. നിരവധി പ്രവര്‍ത്തകരും ഇവിടെ എത്തിയിരുന്നു. അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം നല്‍കിയതായാണ് വിവരം.

അറസ്റ്റ് പ്രതിക്ഷിച്ച് തന്നെയാണ് അദ്ദേഹം സെന്ററില്‍ നിന്നതെന്നാണ് വിലയിരുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹം നാട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് ഇന്ന് രാവിലെയോടെ തിരിച്ചെത്തുകയായിരുന്നുവെന്നാണ് വിവരം.

 

 

Latest