Connect with us

doctors stricke

രോഗികളെ വലച്ച് പി ജി ഡോക്ടര്‍മാരുടെ സമരം 15-ാം ദിവസത്തില്‍

ആരോഗ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ചക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് പി ജി ഡോക്ടര്‍മാര്‍ തുടരുന്ന സമരം 15-ാ ദിവസത്തിലേക്ക്. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ കാര്യാമായി ബാധിച്ച സമരം കാരണം നിരവധി സര്‍ജറികളും മറ്റും മുടങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. സമരം അവസാനിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രിയുമായി ഇന്ന് പി ജി ഡോക്ടേഴ്സിന്റെ ചര്‍ച്ച്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിച്ച് സര്‍ക്കാര്‍ വാക്ക് പാലിച്ചിട്ടുണ്ടെന്നും സരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇത് തള്ളിയ സമരക്കാര്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ പര്യാപ്തമല്ലെന്നാണ് പി ജി ഡോക്ടേഴ്സിന്റെ വാദം. ഇതടക്കം ഉന്നയിച്ച വിഷയങ്ങളില്‍ മുഴുവന്‍ രേഖാമൂലമുള്ള പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

 

 

 

Latest