Connect with us

From the print

മൂന്ന് ഘട്ടം; റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നാളെ പുനരാരംഭിക്കും

ഒക്ടോബര്‍ 31 വരെ തുടരും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നേരത്തേ നിര്‍ത്തിവെച്ച റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് നാളെ പുനരാരംഭിക്കും. എല്ലാ പ്രവൃത്തി ദിനങ്ങളിലും മസ്റ്ററിംഗിന് സൗകര്യമൊരുക്കി ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.

തിരുവനന്തപുരത്ത് ആദ്യഘട്ട മസ്റ്ററിംഗ് നാളെ മുതല്‍ 24 വരെയും. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ഏഴ് ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും നടത്തും.

തുടര്‍ന്ന് പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിംഗിന് സൗകര്യമൊരുക്കും. ഒക്ടോബര്‍ 31 നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാര്‍ഡിലെ അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ- പോസില്‍ വിരല്‍ പതിപ്പിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്.

 

Latest