Connect with us

Uae

ഫിഷിംഗ് ആക്രമണങ്ങൾ വിജയിക്കുന്നത് ഇരകൾ പ്രതികരിക്കുമ്പോൾ മാത്രം

ആറ് തരത്തിലുള്ള സാധാരണ ഫിഷിംഗ് തന്ത്രങ്ങളാണ് സാധാരണയായി കുറ്റവാളികൾ ഉപയോഗിക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.

Published

|

Last Updated

അബൂദബി|വഞ്ചനാപരമായ സന്ദേശങ്ങൾക്കും ഓഫറുകൾക്കും മറുപടി നൽകുമ്പോൾ മാത്രമേ ഫിഷിംഗ് ആക്രമണങ്ങൾ വിജയിക്കൂ എന്ന് യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ. ആധികാരികത പരിശോധിക്കാതെ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനെതിരെ കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആറ് തരത്തിലുള്ള സാധാരണ ഫിഷിംഗ് തന്ത്രങ്ങളാണ് സാധാരണയായി കുറ്റവാളികൾ ഉപയോഗിക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.
ഇ-മെയിൽ ഫിഷിംഗ്, വിശ്വസനീയ സ്ഥാപനങ്ങളുടെ പ്രതിനിധികളായി വ്യാജ ഫോൺ കോളുകൾ (വിഷിംഗ് – വോയ്സ് ഫിഷിംഗ്), വഞ്ചനാപരമായ ടെക്സ്റ്റ് സന്ദേശങ്ങൾ (സ്മിഷിംഗ് -എസ് എം എസ് ഫിഷിംഗ്), സൗജന്യ സമ്മാന ഓഫറുകളോ മറ്റോ നൽകി ക്ഷുദ്ര സോഫ്്റ്റ്്വെയർ അറിയാതെ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ബൈറ്റിംഗ്, സൈബർ ഭീഷണി, സാങ്കേതിക പിന്തുണയോ സമ്മാന വൗച്ചറുകളോ ഓഫർ ചെയ്തുള്ള ക്വിഡ് പ്രോ ക്വോ സ്‌കാമുകൾ എന്നിവയാണത്.
“ഫിഷിംഗ്: ഫ്രം ഡിസെപ്ഷൻ ടു ബ്രീച്ച്’ എന്ന തലക്കെട്ടിൽ കൗൺസിൽ നടത്തുന്ന ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമാണ് അധികൃതർ വിശദീകരണം നൽകിയത്.
വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നതിനായി ഇരകളുടെ വിശ്വാസം നേടിയെടുക്കുന്നതിനാണ് സോഷ്യൽ എൻജിനീയറിംഗ് ആക്രമണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കൗൺസിൽ വിശദീകരിച്ചു. ഇത്തരം നീക്കങ്ങളോട് പ്രതികരിക്കാതിരിക്കുകയും ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കുകയുമാണ് ചെയ്യേണ്ടത്. ദുരൂഹമായ സന്ദേശങ്ങളെക്കുറിച്ച് അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും മടിക്കരുത്.

Latest