Connect with us

Techno

ഫോണ്‍ വിളിക്കും നെറ്റിനും ചിലവേറും; നിരക്ക് കൂട്ടി ജിയോയും എയര്‍ടെലും

എയര്‍ടെല്‍ 20 ശതമാനത്തോളം ആണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതും ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Published

|

Last Updated

രാജ്യത്ത് മൊബൈല്‍ ഫോണ്‍ വിളികള്‍ക്കും നെറ്റിനും ചിലവ് കുത്തനെ കൂടും. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് റിലയന്‍സും ജിയോയും എയര്‍ടെലും കുത്തനെ വര്‍ദ്ധിപ്പിച്ചു. ജിയോയുടെ പുതിയ നിരക്ക് ജൂലൈ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വോഡാഫോണ്‍- ഐഡിയ കമ്പനിയും നിരക്കു വര്‍ധന ഉടന്‍ പ്രഖ്യാപിച്ചേക്കും.

12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളില്‍ വര്‍ധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് ഇനി മുതല്‍ 189 രൂപ നല്‍കേണ്ടി വരും. പ്രതിദിനം 1 ജിബി പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപയും നല്‍കേണ്ടി വരും.

പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന 239 രൂപയുടെ പ്ലാന്‍ 299 രൂപ ആകും. 2 ജിബിക്ക് ഇനി മുതല്‍ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നല്‍കേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ 349 രൂപക്ക് നല്‍കിയ പ്ലാന്‍ ഇനി 399 രൂപയായി മാറും. 3 ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപയും നല്‍കണം.

എയര്‍ടെല്‍ 20 ശതമാനത്തോളം ആണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതും ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 179 രൂപയുടെ പാക്കിന് ഇനിമുതല്‍ 199 രൂപ നല്‍കണം. 28 ദിവസം 1 ജിബി ദിവസവും നല്‍കുന്ന 265 രൂപയുടെ പാക്കിന് 34 രൂപ വര്‍ദ്ധിപ്പിച്ചു. ഇനിമുതല്‍ 299 രൂപ നല്‍കണം. 299 ന്റെ ഒന്നര ജിബി ദിവസവും ലഭിക്കുന്ന പാക്കിന് 349 രൂപയാണ് പുതിയ നിരക്ക്.

 

Latest