Connect with us

National

ഫോണ്‍ ചോര്‍ത്തല്‍ കേസ്; എന്‍ എസ് ഇ മുന്‍ മേധാവി ചിത്ര രാമകൃഷ്ണക്ക് ജാമ്യമില്ല

ജൂലൈയിലാണ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ചിത്ര അറസ്റ്റിലാകുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി| നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍ എസ് ഇ) മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡല്‍ഹി പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ ഫോണ്‍ ചോര്‍ത്തിയ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.

ജൂലൈയിലാണ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ചിത്ര അറസ്റ്റിലാകുന്നത്.നേരത്തെ എന്‍ എസ് ഇയിലെ അനധികൃത ഇടപാടുകളുടെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു ചിത്ര. അതിനിടെയാണ് ഫോണ്‍ ചോര്‍ത്തിയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി കോടതി ഇ ഡിക്ക് അനുമതി നല്‍കുകയായിരുന്നു

Latest