Connect with us

Kerala

ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തുവിട്ടു; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ വീണ്ടും കേസ്

ചുരുങ്ങിയത് 100 കേസുകളെങ്കിലും വരും. എല്‍എല്‍ബി പഠിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കേസെല്ലാം സ്വന്തമായി വാദിക്കാമല്ലോ എന്നും അന്‍വര്‍.

Published

|

Last Updated

നിലമ്പൂര്‍| പിവി അന്‍വര്‍ എംഎല്‍എക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടതിനാണ് കേസ്.  അരീക്കോട് എസ് ഒ ജി ക്യാമ്പ് കമാന്റന്റ് നല്‍കിയ പരാതിയില്‍ മഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്.

അതേസമയം തനിക്കെതിരെയുള്ള കേസില്‍ പിവി അന്‍വര്‍ പ്രതികരിച്ചു. ചുരുങ്ങിയത് 100 കേസുകളെങ്കിലും വരും. എല്‍എല്‍ബി പഠിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കേസെല്ലാം സ്വന്തമായി വാദിക്കാമല്ലോ എന്നും അന്‍വര്‍ പരിഹസിച്ചു.