Connect with us

National

ഫോണ്‍ ചോര്‍ത്തല്‍; വിശദീകരണവുമായി കേന്ദ്ര ഐ ടി മന്ത്രി

പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി.

Published

|

Last Updated

ന്യൂഡല്‍ഹി | ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.

അതിനിടെ, ആപ്പിള്‍ 150 രാജ്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതായി കേന്ദ്രം അറിയിച്ചു.

ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ പ്രതിപക്ഷ എം പിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഐ-ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ രംഗത്തെത്തിയിരുന്നു. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് തങ്ങളുടെ മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി.

നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പാകാമെന്ന സൂചനയും ആപ്പിള്‍ നല്‍കി. അറ്റാക്കര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.

 

Latest