Connect with us

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

അടിപിടി കേസുകളിലെ പ്രതികളില്‍ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്.

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. സംഭവത്തില്‍ തടവുകരായ രഞ്ജിത്ത്, അഖില്‍, ഇബ്രാഹിം ബാദുഷ എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

അടിപിടി കേസുകളിലെ പ്രതികളില്‍ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍, എയര്‍പോഡ്, യുഎസ്ബി കേബിള്‍, സിം, തുടങ്ങിയവയാണ് കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസ് കേസ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തത്.