Connect with us

Kannur

ക്ഷേത്രോത്സവ കലശത്തിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം പി ജയരാജന്‍റെ ഫോട്ടോയും

ചെഗുവേരയുടെ ചിത്രവും കലശത്തിലുണ്ടായിരുന്നു.

Published

|

Last Updated

തലശ്ശേരി | കതിരൂർ പുല്യോട്ടുകാവ് ക്ഷേത്രോത്സവ കലശത്തിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം കണ്ണൂരിലെ മുതിർന്ന സി പി എം നേതാവ് പി ജയരാജന്‍റെ ഫോട്ടോയും. തെയ്യത്തിന്‍റെയും പാര്‍ട്ടി ചിഹ്നത്തിന്‍റെയും ഒപ്പമായിരുന്നു പി ജെയുടെ ഫോട്ടോയും പ്രദർശിപ്പിച്ചത്. അതേസമയം, ക്ഷേത്രോത്സവ കലശങ്ങളിലും ഘോഷയാത്രകളിലും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ ചിത്രങ്ങളോ പാടില്ലെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

ചെഗുവേരയുടെ ചിത്രവും കലശത്തിലുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരാണ് ജയരാജൻ്റെതടക്കമുള്ള ചിത്രങ്ങൾ കലശത്തിൽ ഉൾപ്പെടുത്തിയത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എം വി ജയരാജൻ പറഞ്ഞു.