Kerala
കര്‍ണാടകത്തിലെ ബി ജെ പി പോസ്റ്ററില്‍ ഫോട്ടോ; നിയമ നടപടി സ്വീകരിക്കുമെന്ന് കേരളത്തിലെ ജെ ഡി എസ് നേതാക്കള്‍
വ്യാജ പോസ്റ്റര്‍ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി. പാര്‍ട്ടി ഇടത് മുന്നണിയില്‍ തുടരുമെന്ന് മാത്യു ടി തോമസ്.
തിരുവനന്തപുരം | കര്‍ണാടകത്തിലെ ബി ജെ പി പോസ്റ്ററില്‍ തങ്ങളുടെ ഫോട്ടോ വന്നതില്‍ പ്രതികരിച്ച് കേരളത്തിലെ ജനതാദള്‍ എസ് നേതാക്കള്‍. പോസ്റ്ററിനെ നേതാക്കള്‍ തള്ളി.
ഇതിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി ആരോപിച്ചു. വ്യാജ പോസ്റ്റര്‍ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഇടത് മുന്നണിയില്‍ തുടരുമെന്ന് മാത്യു ടി തോമസും വ്യക്തമാക്കി.
---- facebook comment plugin here -----