Uae
ഫോട്ടോഗ്രാഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു; മലയാളികളും പുരസ്‌കാരം നേടി
എക്‌സ്‌പോഷർ സമാപിച്ചു.

ഷാർജ | എക്‌സ്‌പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒമ്പത് മത്സര വിഭാഗങ്ങളിലായി 162 രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം എൻട്രികൾ ഇത്തവണ മത്സരത്തിനുണ്ടായിരുന്നു.
മ്യാൻമർ ആസ്ഥാനമായുള്ള പ്യാഫ്യോ തെറ്റ്പയിംഗ് തന്റെ ആകർഷകമായ ചിത്രമായ “ദി ഫിഷിംഗ് ബോയ്‌സ്’ മികവിനുള്ള പുരസ്‌കാരം നേടി.ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ് ജി എം ബി) സംഘടിപ്പിക്കുന്ന എക്സ്പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ആൻഡ് അവാർഡസ് ഇത്തവണ മികച്ച പങ്കാളിത്തമാണ് നേടിയത്.
ഡയറക്ടർ ജനറൽ താരിഖ് സഈദ് അല്ലായ്, ഡയറക്ടർ ആലിയ അൽ സുവൈദി എന്നിവർ അവാർഡുകൾ സമ്മാനിച്ചു.യു എ ഇയിലെ 18 വയസ്സിന് താഴെയുള്ള ഫോട്ടോഗ്രാഫർരുടെ വിഭാഗത്തിൽ “ഗാർഡിയൻസ് ഓഫ് ദി ഹൈവ്’ എന്ന ചിത്രത്തിന് റിഥ്വേദ് ഗിരീഷ്‌കുമാർ വിജയിയായി.നഗര ഊർജ പര്യവേക്ഷണത്തെക്കുറിച്ചുള്ള “ലൈറ്റ് ഷോ’ എന്ന ഫോട്ടോക്ക് മാധവ് മനു റണ്ണറപ്പ് ആയി.ആർക്കിടെക്ചർ വിഭാഗത്തിൽ, “നോർഡിക് എലഗൻസ്’ എന്ന ചിത്രത്തിലൂടെ ഷൈജിത് ഒണ്ടൻ ചെറിയത്ത് വിജയിച്ചു. നഗര കാഴ്ചപ്പാടിന് തൻവീർ ഹസന്റെ “റീ-ഇമാജിൻ ദി സിറ്റി’ റണ്ണറപ്പ് ആയി.
ഫോട്ടോഗ്രാഫിയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും സാംസ്‌കാരിക വിനിമയം പരിപോഷിപ്പിക്കുന്നതിനുമുള്ള അവാർഡുകൾ സാങ്കേതിക മികവിനെ ആഘോഷിക്കുക മാത്രമല്ല, ശക്തമായ ഒരു കഥാകാരൻ എന്ന നിലയിൽ ഫോട്ടോഗ്രാഫിയുടെ പങ്കിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി മാറി.