Kerala
ശാരീരിക അസ്വസ്ഥത; ചികിത്സയില്‍ കഴിയുന്ന പി സി ജോര്‍ജ് 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജോര്‍ജിനെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി.

കോട്ടയം| വിദ്വേഷ പരാമര്‍ശക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പി സി ജോര്‍ജ് 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജോര്‍ജിനെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
ഇസിജി വ്യതിയാനം, ഉയര്‍ന്ന രക്തസമര്‍ദം, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ എന്നീ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പിസി ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ പിസി ജോര്‍ജ് ജാമ്യ അപേക്ഷ നല്‍കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിലാണ് പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി സി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.