Connect with us

Kerala

ദേഹാസ്വാസ്ഥ്യം; മന്ത്രി കൃഷ്ണന്‍ കുട്ടി ആശുപത്രിയില്‍

പരിശോധനക്കായുള്ള മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിനായി പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി ചെയര്‍ പേഴ്സണും സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം ടീം മേധാവിയുമായി മെഡിക്കല്‍ ടീം രൂപവത്കരിച്ചു.

Published

|

Last Updated

ആലപ്പുഴ | വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇന്ന് രാവിലെ 9.30ഓടെയാണ് അദ്ദേഹത്ത ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്കായുള്ള മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിനായി പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി ചെയര്‍ പേഴ്സണും സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം ടീം മേധാവിയുമായി മെഡിക്കല്‍ ടീം രൂപവത്കരിച്ചു.

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയ കുമാര്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. സി വി ഷാജി, ഡോ. മെഡിസിന്‍ വകുപ്പ് മേധാവി സുമേഷ് രാഘവന്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. എന്‍ വീണ, എന്നിവരാണ് മെഡിക്കല്‍ സംഘം അംഗങ്ങള്‍.

അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനായി പേസ് മേക്കര്‍ യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. മുമ്പ് ഒരു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്. ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടെന്നാണ് ഡോക്ടര്‍മാരുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

പേസ് മേക്കര്‍ പരിശോധിക്കാനായി നിര്‍മാണ കമ്പനിയുടെ ടെക്നീഷ്യന്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.

Latest