Uae
ഇമാറാത്തി ഫ്ലോട്ടിംഗ് ഹോസ്പിറ്റലിൽ ഫിസിക്കൽ തെറാപ്പി വിഭാഗം തുടങ്ങി
യു എ ഇ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ മെഡിക്കൽ, ടെക്നിക്കൽ, നഴ്സിംഗ് സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
അബൂദബി | ഓപറേഷൻ ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി ഈജിപ്ഷ്യൻ നഗരമായ അൽ അരീഷിൽ സ്ഥാപിതമായ ഇമാറാത്തി ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ ഫിസിക്കൽ തെറാപ്പി വിഭാഗം തുറന്നു.
ഗസ്സ മുനമ്പിൽ നിന്നുള്ള ഫലസ്തീൻ രോഗികൾക്കും പരുക്കേറ്റവർക്കും മികച്ച ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്.ആദ്യഘട്ടത്തിൽ കൃത്രിമ കൈകാലുകൾ സ്വീകരിച്ചവരും ശസ്ത്രക്രിയക്ക് വിധേയരായവരുമായ 60 രോഗികൾക്ക് ചികിത്സ നൽകും.
യു എ ഇ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ മെഡിക്കൽ, ടെക്നിക്കൽ, നഴ്സിംഗ് സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഫെബ്രുവരി 23നാണ് 100 കിടക്കകളുള്ള ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ ചികിത്സാ സേവനങ്ങൾ ആരംഭിച്ചത്. തീവ്രപരിചരണം അനസ്‌തേഷ്യ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, സപ്പോർട്ടീവ് മെഡിക്കൽ സേവനങ്ങൾ, ഓപറേഷൻ റൂമുകൾ ഇവിടെ ഉണ്ട്.