Connect with us

Pathanamthitta

പന്തളത്ത് പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ച് അപകടം; ഒരാള്‍ക്ക് പരുക്ക്

വാനില്‍ കുടുങ്ങി കിടന്ന അനന്തുവിനെ ഹൈഡ്രോലിക് ടൂള്‍സ് ഉപയോഗിച്ചു പുറത്തെടുക്കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  പന്തളം ജംഗ്ഷനില്‍ പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ചു അപകടം. അപകടത്തെ തുടര്‍ന്ന് വാനിലുണ്ടായിരുന്ന തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്വദേശി അനന്തുവിന് പരുക്കേറ്റു. തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
വാനില്‍ കുടുങ്ങി കിടന്ന അനന്തുവിനെ ഹൈഡ്രോലിക് ടൂള്‍സ് ഉപയോഗിച്ചു പുറത്തെടുക്കുകയായിരുന്നു. അടൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റലിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest