Kerala
കഴക്കൂട്ടത്ത് കാര്‍ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു; രണ്ട് പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
പിക്കപ്പ് ഡ്രൈവര്‍ ആറ്റിങ്ങല്‍ സ്വദേശി വേണുവിനാണ് ഗുരുതരമായി പരുക്കേറ്റത്.
തിരുവനന്തപുരം| കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വടക്കോട്ടുള്ള പാതയില്‍ കാര്‍ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവര്‍ ആറ്റിങ്ങല്‍ സ്വദേശി വേണു (52)വിനാണ് ഗുരുതരമായി പരുക്കേറ്റത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്.
എയര്‍പോര്‍ട്ടില്‍ നിന്ന് പാര്‍സലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാര്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാന്‍ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പിന്നാലെ വാഹനങ്ങളില്‍ വന്നവരും പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
---- facebook comment plugin here -----