Kerala
പാലക്കാട് കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം; ഒരു മരണം
മലപ്പുറം തിരൂര്‍ സ്വദേശി തക്‌സില്‍ ആണ് മരിച്ചത്.

പാലക്കാട്| പാലക്കാട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി തക്‌സില്‍ ആണ് മരിച്ചത്. തക്‌സിലിന് ഒപ്പമുണ്ടായിരുന്ന നാല് യുവാക്കള്‍ക്കും പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്ക് കോഴിയുമായി വന്ന പിക്കപ്പ് വാന്‍ ആണ് ഇടിച്ച് കയറിയത്. കൊടൈക്കനാല്‍ യാത്രയ്ക്കിടെ തിരുവാഴിയോട് വച്ച് യുവാക്കള്‍ ചായ കുടിക്കുന്നതിന് വേണ്ടി നില്‍ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
അതേസമയം, മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.