Kerala
പിക്കപ് വാന്‍ മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്ത്; കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
വണ്ടൂര്‍ കാളികാവിലെ വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്

മലപ്പുറം | വീടിന്റെ ഗേറ്റിനു മുന്നില്‍ നിന്നു രണ്ടു കുട്ടികള്‍ കളിക്കുന്നു. ഉടനെ വീട്ടുമതില്‍ തകര്‍ത്ത് പിക്കപ് വാന്‍ വീട്ടുമുറ്റത്തേക്കു കുതിച്ചെത്തുന്നു. കുട്ടികള്‍ അപകടത്തില്‍ പെട്ടെന്നു കരുതി സ്ത്രീകള്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നു. നടുക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ് മലപ്പുറം വണ്ടൂരിലെ വീട്ടില്‍ നിന്നു പുറത്തുവന്നത്.
വണ്ടൂര്‍ കാളികാവിലെ വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വീടിന്റെ മതില്‍ തകര്‍ത്തിട്ടും വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
രണ്ട് കുഞ്ഞുങ്ങള്‍ ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോള്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവര്‍ക്കും പരിക്കില്ല.
---- facebook comment plugin here -----