Connect with us

Kerala

പന്നി ആക്രമണം; വിദ്യാര്‍ഥിക്കും കാല്‍നടയാത്രക്കാരനും പരുക്ക്

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി അടൂര്‍ പന്നിവിഴ തെങ്ങുംവിളയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സി എല്‍ ലിന്‍സ്, തുണ്ടില്‍ വീട്ടില്‍ വൈ എബ്രഹാം എന്നിവരെയാണ് പന്നി ആക്രമിച്ചത്.

Published

|

Last Updated

അടൂര്‍ | പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്കും കാല്‍നടയാത്രക്കാരനും പരുക്ക്. സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ കടയിലേക്ക് പോവുകയായിരുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി അടൂര്‍ പന്നിവിഴ തെങ്ങുംവിളയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സി എല്‍ ലിന്‍സ്,
തുണ്ടില്‍ വീട്ടില്‍ വൈ എബ്രഹാം എന്നിവരെയാണ് പന്നി ആക്രമിച്ചത്.

ഇരുവരും അടൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പന്നിവിഴയില്‍ വച്ചായിരുന്നു സംഭവം. ലിന്‍സിന് നേരെയാണ് പന്നി ആദ്യം പാഞ്ഞടുത്തത്. ലിന്‍സ് വേഗത്തില്‍ സൈക്കിള്‍ ചവുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പന്നി സൈക്കിളില്‍ ഇടിച്ചു. ഇതേ സമയം തന്നെ സമീപത്തുകൂടി നടന്നുപോവുകയായിരുന്ന എബ്രഹാമിനെയും പന്നി അക്രമിക്കുകയായിരുന്നു. താഴെ വീണ എബ്രഹാമിനു മുകളിലേക്ക് ലിന്‍സ് സൈക്കിളുമായി വീണു.

പന്നിവിഴയില്‍ പന്നി ശല്യം വ്യാപകമാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കൂടാതെ പകല്‍ സമയങ്ങളില്‍ മനുഷ്യരെ പന്നി ആക്രമിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്. ഇത്തരം സംഭവങ്ങള്‍ അധികൃതര്‍ ജാഗ്രതയോടെ കാണണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് ആവശ്യപ്പെട്ടു.

 

Latest