Connect with us

kt jaleel- lokayukta

അധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്കില്ല; സിറിയക് ജോസഫിന് ജലീലിന്റെ മറുപടി

'പന്നികള്‍ക്ക് എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താത്പര്യമില്ല. മനുഷ്യ വിസര്‍ജ്യത്തോടാണ് പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിക്കാനാണ് ഇഷ്ടം'

Published

|

Last Updated

മലപ്പുറം | പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന് തന്നെ പരിഹസിച്ച ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കെ ടി ജലീല്‍. പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പരിഹാസം.
‘പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താത് പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം,’ പോസ്റ്റില്‍ പറയുന്നു.

അധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ലെന്നും മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബിയെന്നും ജലീല്‍ പറഞ്ഞു.

‘കാട്ടുപന്നികള്‍ക്ക് ശിപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുംബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരുമെന്നും ജാഗ്രത വേണമെന്നും ജലീല്‍ ഓര്‍മിപ്പിക്കുന്നു.

 

---- facebook comment plugin here -----

Latest