Connect with us

National

യു പിയിലെ ബുന്ദിയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും അജ്ഞാത വാഹനവും കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചു

മൂന്നുപേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജസ്ഥാനിലെ ബുന്ദി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ അജ്ഞാത വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

പുലര്‍ച്ചെ 4.30ഓടെ ജയ്പുര്‍ ദേശീയ പാതയിലുള്ള ഹിന്ദോലിക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്. സികര്‍ ജില്ലയിലെ കാറ്റു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന യു പി ദേവാ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

കാറിനെ ഇടിച്ച വാഹനം കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി ബുന്ദി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഉമ ശര്‍മ അറിയിച്ചു.

Latest