Kerala
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു; തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയ്ക്ക് പമ്പയിലെത്തും
ഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയില്‍ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.
ശബരിമല| ശബരിമലയില്‍ തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുന്നു. ഇന്നലെ ഒരു ലക്ഷത്തിലധികം ആളുകള്‍ ശബരിമല ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നും തീര്‍ത്ഥാടകരുടെ ഒഴുക്കിന് കുറവില്ല. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നരയോടെയാണ് രഥയാത്ര പമ്പയിലെത്തുക. ഘോഷയാത്രയെ ശരംകുത്തിയില്‍ പോലീസും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സ്വീകരിക്കും.
വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുക. തങ്കയങ്കി ഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയില്‍ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല. ശബരിമലയില്‍ നാളെയാണ് മണ്ഡല പൂജ.
അതേസമയം ശബരിമലയിലെ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇന്ന് വീണ്ടും പ്രത്യേക സിറ്റിംഗ് നടത്തും.