Connect with us

Saudi Arabia

ഹറമിലെത്തിയ തീര്‍ഥാടകന് നെഞ്ചുവേദന; എയര്‍ ആംബുലന്‍സില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെത്തിച്ചു

ഹറമില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട തീര്‍ഥാടകനെ എയര്‍ ആംബുലന്‍സില്‍ അല്‍ ഹറം എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിച്ചു.

Published

|

Last Updated

മക്ക | ഉംറ തീര്‍ഥാടനത്തിനായി മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തിയ ഉംറ തീര്‍ഥാടകന് രക്ഷയായി എയര്‍ ആംബുലന്‍സ്. ഹറമില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ അല്‍ ഹറം എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം നല്‍കിയ ശേഷം വിദഗ്ധ് ചികിത്സയ്ക്കായി ഹെലികോപ്റ്ററില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലെത്തിച്ചു.

തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്തതാണ് അടുത്തിടെ മക്കയില്‍ രണ്ട് പുതിയ എയര്‍ ആംബുലന്‍സ് ഹെലിപാഡുകള്‍ അടിയന്തര ആരോഗ്യ സംരക്ഷണത്തിനായി സജ്ജമാക്കിയത്. ഹെലിപാഡുകള്‍ വന്നതിന് ശേഷമുള്ള സഊദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ആദ്യ എയര്‍ മെഡിക്കല്‍ ഇവാക്വേഷനാണ് നടത്തിയതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

അടിയന്തര സാഹചര്യങ്ങളില്‍ ഓണ്‍സൈറ്റ് പരിചരണം നല്‍കുന്നതിനായി ഹറം പള്ളിയില്‍ ഒരു പുതിയ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍, അടിയന്തര നിരീക്ഷണ യൂണിറ്റ്, പകര്‍ച്ചവ്യാധികള്‍ക്കുള്ള ഐസൊലേഷന്‍ യൂണിറ്റ് എന്നിവയ്ക്കായി ആശുപത്രിയില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

‘തീര്‍ഥാടകരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സഊദി അറേബ്യയുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്നും അല്ലാഹുവിന്റെ അഥിതികളായെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വളരെ വേഗത്തില്‍ നല്‍കിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ഫഹദ് അല്‍-ജലാല്‍ പറഞ്ഞു.

 

Latest