Connect with us

hajj2024

മദീനയിലെ ഹാജിമാര്‍ മക്കയിലേക്കുള്ള തയ്യാറെടുപ്പില്‍

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ മക്കയിലെത്തും

Published

|

Last Updated

മക്ക | ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെത്തിയ ഹാജിമാര്‍ മക്കയിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

അന്ത്യ പ്രവാചകരും അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫ് സന്ദര്‍ശനവും മദീനയിലെ ഇസ്ലാമിക ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഉഹ്ദ്, ബദര്‍, ഹന്‍ദഖ്, മസ്ജിദുല്‍ ഖുബാ തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയിലെത്തിച്ചേരുക.

തീര്‍ഥാടകര്‍ പരമാവധി സമയം റൗളയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തും നമസ്‌കരിച്ചും പ്രാര്‍ഥനയില്‍ മുഴുകിയുമാണ് സമയം ചെലവഴിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഹറം കാര്യാ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കനത്ത തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് മദീനയില്‍ ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest