Kerala
പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; മലേഷ്യന്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി
ഇന്നലെ രാത്രി 11-ന് മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങിയത്.
കൊച്ചി | പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ മലേഷ്യന്‍ യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്നലെ രാത്രി 11-ന് മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങിയത്.
മലിന്‍ഡോ വിമാനത്തിലാണ് 140 യാത്രക്കാര്‍ക്ക് പോകേണ്ടിയിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇനി ഇന്ന് വൈകിട്ട് അഞ്ചിനുള്ള സര്‍വീസില്‍ മാത്രമേ ഇവര്‍ക്ക് പോകാനാകൂ.
നിശ്ചിത സമയം മാത്രമാണ് ഒരു പൈലറ്റിന് വിമാനം പറത്താന്‍ അനുമതിയുള്ളത്.
---- facebook comment plugin here -----