Connect with us

Kerala

മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാന്‍ പിണറായിക്ക് കഴിയുന്നില്ല: കെ സുധാകരന്‍

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. നാളെ സമര മുഖത്തേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാന്‍ ഇറങ്ങുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട്| മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാന്‍ പിണറായി വിജയന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം അനുകൂലികളെ വരെ ദ്രോഹിക്കുന്നു. കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജനരോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും. നാളെ സമര മുഖത്തേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാന്‍ കോണ്‍ഗ്രസ്സ് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈനിനെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം തുടരുന്നത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും കെ. സുധാകരന്‍ പറഞ്ഞു. അതിവേഗ പാതക്ക് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ കേരള ഫ്‌ളൈ ഇന്‍ എന്ന വിമാന സര്‍വ്വീസ് കെ.സുധാകരന്‍ മുന്നോട്ട് വെച്ചു. അതേസമയം ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ സില്‍വര്‍ ലൈന്‍ പ്രതിഷേധം തീര്‍ക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു.

 

 

 

Latest