Kerala
പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യമാണുള്ളത്: മന്ത്രി ബാലഗോപാല്‍
കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

തിരുവനന്തപുരം | പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യമാണുള്ളതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമര്‍ശകര്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം ഇറച്ചി വിലക്ക് വില്‍ക്കുന്ന പൊതുമേഖല വാങ്ങുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. ഇടതുപക്ഷം തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നതിന് ഉദാഹരണമാണ് ബംഗാളും ത്രിപുരയും. ചരിത്രത്തെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.