Connect with us

Kerala

പിണറായി വിജയനോട് പുച്ഛം; അദ്ദേഹത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി: പി സി ജോര്‍ജ്

പിണറായിക്ക് കഴിവില്ല. സത്യം പറയുന്നതിനാലാണ് തന്നോട് ശത്രുത. സ്റ്റാലിനിസ്റ്റ് മനോഭാവമാണ് പിണറായിക്ക്.

Published

|

Last Updated

തൃക്കാക്കര | മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ്. തന്നെ വര്‍ഗീയവാദിയെന്ന് വിളിക്കുന്ന പിണറായിയോട് പുച്ഛമാണെന്ന് ജോര്‍ജ് പറഞ്ഞു. പിണറായി വിജയന് ഒരു ചുക്കും ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. വെണ്ണല ക്ഷേത്രത്തില്‍ ബി ജെ പി നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്ക് കഴിവില്ല. സത്യം പറയുന്നതിനാലാണ് തന്നോട് ശത്രുത. സ്റ്റാലിനിസ്റ്റ് മനോഭാവമാണ് പിണറായിക്ക്. താന്‍ വര്‍ഗീയവാദിയല്ല. പൊതു പ്രവര്‍ത്തകന്റെ ജനാധിപത്യ ധര്‍മമാണ് നിര്‍വഹിച്ചത്. ക്രൈസ്തവരെ പീഡിപ്പിക്കുന്നത് സി പി എമ്മാണ്. പോലീസിനെ ഉപയോഗിച്ച് തന്നെ നിശ്ശബ്ദനാക്കാനാണ് ശ്രമമെന്നും ജോര്‍ജ് ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ജോര്‍ജ് വിമര്‍ശിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മോശം നേതാവാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്കൊപ്പം വി ഡി സതീശനും ഒപ്പം നിന്നു. പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.