Connect with us

Kerala

പിണറായി ഭീകരജീവി; ഈ മുഖ്യമന്ത്രിയെ വച്ചുകൊണ്ട് ഒരു ദിവസം പോലും മുന്നോട്ടു പോകാനാകില്ല: കെ സുധാകരൻ

പോലീസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീകരജീവിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ ഉന്നയിച്ചത്. മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി നടത്തുന്ന സെക്രട്ടറയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ഭീകരജീവിയായഈ മുഖ്യമന്ത്രിയെ ജനം അടിച്ചുപുറത്താക്കണം. മുമ്പും നിരവധി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്‍ഗ്രസുകാര്‍ വിമര്‍ശിച്ചിട്ടില്ല.അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊണ്ടവരായിരുന്നു.താന്‍, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരത്തില്‍ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞുവെച്ച് ആക്രമിച്ചു. പോലീസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍. പോലീസുകാരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. ഭരണം അവസാനിക്കുന്നതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രിക്കെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

Latest