Connect with us

k sudhakaran against pinarayi

പിണറായി വിജയന്റെ രാഷ്ട്രീയ പതനം ആസന്നം: കെ സുധാകരന്‍

പോലീസ് പെരുമാറുന്നത് ഗുണ്ടകളേയും തെണ്ടികളേയും പോലെ

Published

|

Last Updated

തിരുവനന്തപുരം | പോലീസ് പ്രതിക്ഷത്തോട് പെരുമാറുന്നത് ഗുണ്ടകളേയും തെണ്ടികളേയും പോലെയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ രീതിയിലുള്ള ഭരണവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പതനം ആസന്നമാണ്. പ്രതിപക്ഷത്തിനും ഓഫീസുകള്‍ക്കുമെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് പാര്‍ട്ടി അറിവോടെയല്ല. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നടപടി ശുദ്ധ അസംബദ്ധമാണ്. എങ്ങനെയാണ് രാഷ്ട്രീയത്തില്‍ സി പി എം ഇ പി ജയരാജനെ പോലെ ഒരാളെ ഉള്‍കൊള്ളുന്നത്. സി പി എമ്മില്‍ ‘കൊള്ളാവുന്ന, തന്റേടമുള്ള, തറവാടിത്തമുള്ള, അന്തവും ആഭിജാത്യവുമുള്ള നേതാക്കളില്ലേ’ എന്നും സുധാകരന്‍ ചോദിച്ചു.

 

 

 

Latest