Kerala
മദ്യനയത്തിലൂടെ കുടുംബ ദ്രോഹി എന്ന പട്ടം പിണറായിക്ക് കിട്ടും: പി കെ കൃഷ്ണദാസ്
മലയാളിയെ മദ്യപാനിയാക്കുകയാണ് പുതിയ മദ്യനയത്തിന്റെ ലക്ഷ്യം
കോട്ടയം| സര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. മലയാളിയെ മദ്യപാനിയാക്കുകയാണ് പുതിയ മദ്യനയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യാപകമായി മദ്യമൊഴുകാന്‍ പോകുന്നു. എല്ലാ അര്‍ഥത്തിലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും. ഇത് കുറ്റകൃത്യം കൂട്ടും. കേരളം ഒരു ഭ്രാന്താലയമായി മാറുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഇതാണോ പിണറായിയുടെ നവകേരളമെന്ന് കൃഷ്ണദാസ് ചോദിച്ചു. മദ്യനയത്തിലൂടെ കുടുംബ ദ്രോഹി എന്ന പട്ടം കൂടി പിണറായിക്ക് കിട്ടും. ആശുപത്രിയിലെ ക്യൂ കുറയ്‌ക്കേണ്ട സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കുറയ്ക്കാന്‍ നോക്കുന്നുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
---- facebook comment plugin here -----