Connect with us

Editors Pick

പിങ്ക്‌, ചുവപ്പ്‌; ലോകത്തിലെ കളർഫുൾ ജലാശയങ്ങൾ

മഴവില്ലിൻ്റെ നിറമുള്ള ഒരു നദിയാണ് കാനോ ക്രിസ്റ്റൽസ് കൊളംബിയ. സെറാനിയ ഡി ലാ മക്കറേനയിൽ സ്ഥിതി ചെയ്യുന്ന ഈ നദി അഞ്ച് നിറങ്ങളുടെ നദി എന്നും അറിയപ്പെടുന്നു.

Published

|

Last Updated

പ്രകൃതി ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്‌ഭുതങ്ങൾ പലതാണ്‌. അറിയുന്തോറും ആകാംക്ഷ നിറയ്‌ക്കുന്ന, മനോഹരമാകുന്ന നിരവധി കാര്യങ്ങൾ നമുക്ക്‌ ചുറ്റുമുണ്ട്‌. അതിൽ ഒന്നാണ്‌ വിവിധ നിറങ്ങളിലുള്ള തടാകങ്ങളും നദികളും. ബൊളീവിയയിലെ ലഗുണ കൊളറാഡ മുതൽ ചൈനയിലെ യെല്ലോ നദി വരെ, ലോകമെമ്പാടുമുള്ള വർണ്ണാഭമായ തടാകങ്ങളും നദികളും മനുഷ്യനെ അമ്പരപ്പിക്കുന്നു.

ബൊളീവിയയിലെ ലഗുണ കൊളറാഡ തടാകം ചുവപ്പ് നിറത്തിലാണ്. വെള്ളത്തിലെ ചുവന്ന അവശിഷ്ടങ്ങളും ആൽഗകളും മൂലമാണ് ഈ വിചിത്രമായ നിറം ഉണ്ടാകുന്നത്. ബൊളീവിയയിലെ ആൾട്ടിപ്ലാനോയുടെ തെക്കുപടിഞ്ഞാറായി, ചിലിയുടെ അതിർത്തിയോട് ചേർന്നാണ്‌ ആഴം കുറഞ്ഞ ഈ ഉപ്പ് തടാകം.

കൊളറാഡോ തടാകം

ഓസ്‌ട്രേലിയയിലെ പിങ്ക് നിറത്തിലുള്ള തടാകമാണ് ഹില്ലിയർ തടാകം. ആൽഗകൾ, ഹാലോബാക്ടീരിയ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയാണ് തടാകത്തിന്‌ പിങ്ക്‌ നിറം നൽകുന്നത്‌.

മഴവില്ലിൻ്റെ നിറമുള്ള ഒരു നദിയാണ് കാനോ ക്രിസ്റ്റൽസ് കൊളംബിയ. സെറാനിയ ഡി ലാ മക്കറേനയിൽ സ്ഥിതി ചെയ്യുന്ന ഈ നദി അഞ്ച് നിറങ്ങളുടെ നദി എന്നും അറിയപ്പെടുന്നു.

കാനോ ക്രിസ്റ്റൽസ്

ലോകത്തിലെ ഏറ്റവും വലിയ ബ്ലാക്ക് വാട്ടർ നദിയാണ് ആമസോണിലെ റിയോ നീഗ്രോ. റിയോ നീഗ്രോ എന്നാൽ കറുത്ത നദി എന്നാണ് അർത്ഥമാക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, നദീജലം കറുത്ത കട്ടൻചായയ്‌ക്ക്‌ സമാനമാണ്.

റിയോ നീഗ്രോ

ജപ്പാനിലെ ഒകാമ ക്രേറ്റർ തടാകം അഞ്ച് നിറങ്ങളുടെ തടാകം എന്നും അറിയപ്പെടുന്നു. ബന്ദായി പർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷമാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. ചൈനയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്‌ യെല്ലോ റിവർ. പേരുപോലെ നദിയിലെ വെള്ളത്തിന് മഞ്ഞ നിറമാണ്‌.

ഒകാമ ക്രേറ്റർ തടാകം

ഇന്തോനേഷ്യയിലെ കെലിമുട്ടു തടാകം പ്രകൃതിയുടെ മറ്റൊരു അത്ഭുതമാണ്. അഗ്നി പർവതത്തിന് മുകളിലുള്ള ഈ തടാകത്തിന്‌ ഓരോ സമയത്തും ഓരോ നിറമാണ്‌. വടക്കേ അമേരിക്കയിലെ റെഡ് റിവർ പേര്‌ സൂചിപ്പിക്കുംപോലെ കടുംചുവപ്പാണ്‌. മിനസോട്ടയ്ക്കും നോർത്ത് ഡക്കോട്ടയ്ക്കും ഇടയിലാണ്‌ ഇത്‌.

സെർബിയയിലെ ഡ്രിന നദി പച്ച നിറമാണ്. 346 കിലോമീറ്റർ നീളമുള്ള നദി ലോകത്തിലെ ഏറ്റവും മനോഹരമായ നദികളിൽ ഒന്നാണ്.

കോസ്റ്റാറിക്കയിലെ സെലസ്റ്റെ നദി വിചിത്രമായ ടർക്കോയിസ് നിറത്തിന്‌ പേരുകേട്ടതാണ്. സൾഫറും കാൽസ്യം കാർബണേറ്റും തമ്മിലുള്ള രാസപ്രവർത്തനം മൂലമാണ് ഈ നിറം ഉണ്ടാകുന്നത്.

Latest