Kerala
പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; ഇരയായ കുട്ടിക്ക് ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി
കൊച്ചി | പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് വിധി. ഹൈക്കോടതിയുടെതാണ് ഉത്തരവ്. ഇതിനു പുറമെ, 25,000 രൂപ കോടതി ചെലവായി കെട്ടിവക്കണം. പോലീസുകാരിക്കെതിരെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതില്‍ പോലീസുകാരിക്ക് പരിശീലനം നല്‍കുകയും വേണം.
എട്ട് വയസുകാരിയാണ് പിങ്ക് പോലീസിന്റെ അധിക്ഷേപത്തിന് ഇരയായത്. നീതി കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ പ്രതികരിച്ചു. പണം ആഗ്രഹിച്ചല്ല കേസുമായി മുന്നോട്ട് പോയത്. ഉദ്യോഗസ്ഥ തെറ്റ് ചെയ്തെന്ന് തെളിയിക്കലായിരുന്നു ലക്ഷ്യമെന്നും ജയചന്ദ്രന്‍ പറഞ്ഞു.
---- facebook comment plugin here -----