Connect with us

Kerala

വയനാട്ടില്‍ 19,95,000 രൂപയുടെ കുഴല്‍പണം പിടികൂടി

പ്രതിയെ തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറും

Published

|

Last Updated

കല്‍പ്പറ്റ |  തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിലെ യാത്രക്കാരനില്‍ നിന്ന് 19,95,000 രൂപയുടെ കുഴല്‍പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കിഴക്കോത്ത് ആവിലോറ സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ അസൈനാര്‍ (48) അറസ്റ്റിലായി.

പ്രതിയെ തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറും. വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് വി , അനില്‍കുമാര്‍ ജി, ജിനോഷ് പി ആര്‍, ലത്തീഫ് കെ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിപു, സാലിം , വിപിന്‍കുമാര്‍ , അര്‍ജുന്‍, ധന്വന്ദ് എക്‌സൈസ് ഡ്രൈവര്‍ വീരാന്‍കോയ എന്നിവര്‍ പങ്കെടുത്തു.