Kerala
കോന്നിയില്‍ ഉള്‍വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി
തേക്കുതോട് വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്നും പുഴക്ക് അക്കരെയുള്ള ഉള്‍വനത്തില്‍ ബുധനാഴ്ച വൈകിട്ടാണ് ജഡം കണ്ടത്.

പത്തനംതിട്ട | കോന്നിയില്‍ ഉള്‍വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി. തേക്കുതോട് വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്നും പുഴക്ക് അക്കരെയുള്ള ഉള്‍വനത്തില്‍ ബുധനാഴ്ച വൈകിട്ടാണ് ജഡം കണ്ടത്. ജഡത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്.
മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് പ്രദേശം. ചരിഞ്ഞ ആനക്ക് പ്രായം കുറവാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
വെറ്ററിനറി സര്‍ജന്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
---- facebook comment plugin here -----