Connect with us

Kerala

എകെ ആന്റണിയെ കാണുമ്പോള്‍ സഹതാപം, പത്തനംതിട്ടയില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വികസനം നടന്നിട്ടില്ല ; അനില്‍ ആന്റണി

രാജ്യവിരുദ്ധമായ നയങ്ങള്‍ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത ചവിറ്റ് കൊട്ടയില്‍ എറിഞ്ഞതെന്നും അനില്‍ ആന്റണി പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട | രാഷ്ട്രവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി കുടുംബത്തിനു വേണ്ടിയാണ് എകെ ആന്റണി സംസാരിക്കുന്നതെന്നും അദ്ദേഹത്തെ കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്നും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി.

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും ജൂണ്‍ നാലിന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അനില്‍ ആന്റണി പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വികസനം നടന്നിട്ടില്ലെന്നും വികസനമില്ലായ്മ മറച്ചുവെക്കാന്‍ ആന്റോ ആന്റണി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു.

രാജ്യവിരുദ്ധമായ നയങ്ങള്‍ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത ചവിറ്റ് കൊട്ടയില്‍ എറിഞ്ഞതെന്നും 370ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest