Connect with us

Kerala

പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍

തൊടുപുഴയില്‍ അപു സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കെയാണ് പുതിയ സ്ഥാനാരോഹണം

Published

|

Last Updated

കോട്ടയം |  പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ കേരള കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു.ചെയര്‍മാന്‍ പി. ജെ. ജോസഫ് എം.എല്‍. എ യുടെ അദ്ധ്യക്ഷതയില്‍ കോട്ടയം സീസ്സര്‍ പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്

ഇതോടെ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വനിരയിലേക്ക് അപു ജോസഫ് എത്തും.
പാര്‍ട്ടിയിലേക്ക് ഈയിടെ എത്തിയവര്‍ക്കു സ്ഥാനങ്ങള്‍ നല്‍കുക, ഭാരവാഹികളുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട എങ്കിലും പി.ജെ.ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിന്റെ പുതിയ ഭാരവാഹിത്വമാണ് പ്രധാന തീരുമാനം. ജോസഫിന് പിന്‍ഗാമിയായി അവരോധിക്കപ്പെടുന്നതിന് പുതിയ പദവി അപുവിന് സഹായകരമാവും.തൊടുപുഴയില്‍ അപു സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കെയാണ് പുതിയ സ്ഥാനാരോഹണം

 

Latest