ambedkar
അംബേദ്കര്‍ രാജ്യത്തിന് വെളിച്ചം പകര്‍ന്ന മഹാന്‍: പി ജെ കുര്യന്‍
ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിമോചന പ്രത്യയ ശാസ്ത്രമാണെന്നും പി ജെ കുര്യന്‍ പറഞ്ഞു
പത്തനംതിട്ട | ലോകോത്തരമായ ഒരു ഭരണഘടന സ്വാതന്ത്ര്യാനന്തര ഇന്ത്യക്കായി എഴുതി ഉണ്ടാക്കുകയും തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്ത മഹാനായിരുന്നു ഡോ. ബി ആര്‍ അംബേദ്ക്കര്‍ എന്ന് കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം പി ജെ കുര്യന്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി ആര്‍ അംബേദ്കറുടെ 65ാം ചരമ വാര്‍ഷിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സോഷ്യലിസം എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിമോചന പ്രത്യയ ശാസ്ത്രമാണെന്നും പി ജെ കുര്യന്‍ പറഞ്ഞു. ബി ഡി സി ജില്ലാ പ്രസിഡന്റ് പി ജി ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ബി ഡി സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍. അച്ചുതന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഷംസുദീന്‍, ഡി സി സി ഭാരവാഹികളായ ടി കെ സാജു, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം സംസാരിച്ചു.