pc george
ഇതൊക്കെ വെറും നാടകമായിരുന്നോയെന്ന് പി കെ ഫിറോസ്
സർക്കാറിന് ആത്മാർഥതയുണ്ടെങ്കിൽ ജാമ്യം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം.
കോഴിക്കോട് | വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെ കസ്റ്റഡിയിലെടുത്തതും സ്വന്തം കാറിൽ ആഘോഷപൂർവം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോടതിയിൽ ഹാജരാക്കിയ ജോർജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി സി ജോർജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നൽകുന്നതാണെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
ജാമ്യം കിട്ടിയ ജോർജ് പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. ഇത് നൽകുന്ന സന്ദേശമെന്താണ്? ജാമ്യം നൽകുമ്പോൾ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വീണ്ടും നടത്തരുതെന്നാണ്. എന്നാൽ ജാമ്യം കിട്ടി മിനുട്ടുകൾക്കുള്ളിൽ തന്നെ പി സി ജോർജ് ഉപാധി ലംഘിച്ചിരിക്കുന്നു. സർക്കാറിന് ആത്മാർഥതയുണ്ടെങ്കിൽ ജാമ്യം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ ഒരു വാഴ നട്ട് ഡി വൈ എഫ് ഐ പ്രതിഷേധിക്കണമെന്നും ഫിറോസ് പറഞ്ഞു.
---- facebook comment plugin here -----