കണ്ണൂരില്‍ നടക്കുന്ന എം വി ആര്‍ ഒമ്പതാം ചരമവാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കില്ലെന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എം വി ആറിന്റെ മകന്‍ നികേഷ്‌കുമാറാണ് തന്നെ പരിപാടിയിലേക്കു ക്ഷണിച്ചത്. എന്നാല്‍ ഇടതുപക്ഷ വേദിയില്‍ താന്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് പരിപാടിയില്‍ നിന്നു പിന്‍മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം
---- facebook comment plugin here -----