Connect with us

km shaji controversy

അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്ന് പി കെ കുഞ്ഞനന്തന്റെ മകള്‍

മരണത്തിനു കാരണം ചികിത്സ വൈകിപ്പിച്ച യു ഡി എഫ് സര്‍ക്കാറാണെന്നും ആരോപണം

Published

|

Last Updated

കോഴിക്കോട് | ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിനു കാരണം യു ഡി എഫ് സര്‍ക്കാറാണെന്നും ചികിത്സ വൈകിപ്പിച്ചതിനാല്‍ അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരന്‍.

കുഞ്ഞനന്തനെ സി പി എം കൊലപ്പെടുത്തിയതാണെന്നും ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമുള്ള മുസ്്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു അവര്‍. പിതാവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അവര്‍ പറഞ്ഞു.

ടി പി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാനപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സി പി എം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചിരുന്നു.

 

Latest