Connect with us

Kerala

ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍ ആക്രമണമെന്ന് പികെ ശ്രീമതി

ശൈലജയുടെ ജനപ്രീതിയില്‍ വിറളി പിടിച്ചവരാണ് നീചമായ സൈബര്‍ ആക്രമണം നടത്തുന്നതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പികെ ശ്രീമതി. ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍ ആക്രണമാണെന്നും ഷാഫി പറമ്പില്‍ അണികളെ നിലയ്ക്ക് നിര്‍ത്തണമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. കൂടാതെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോണ്‍ഗ്രസ് സംസ്‌കാരമെന്നും ശ്രീമതി ടീച്ചര്‍ ചോദിച്ചു.

കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ശൈലജയുടെ ജനപ്രീതിയില്‍ വിറളി പിടിച്ചവരാണ് ഇത്തരത്തിന്‍ സംസ്‌കാര ശൂന്യമായ രീതിയില്‍ നീചമായ സൈബര്‍ ആക്രമണം നടത്തുന്നതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

 

Latest