Connect with us

Kerala

പി കെ ശശിയോട് കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: എം വി ഗോവിന്ദന്‍

രാജി വെക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ തീരുമാനമാണ്

Published

|

Last Updated

തിരുവനന്തപുരം | സി പി എം നേതാവും മുന്‍ എം എല്‍ എയുമായ പി കെ ശശിയോട് കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം വാര്‍ത്ത തെറ്റാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജി വെക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ തീരുമാനമാണ്. രാജിവെക്കാന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ല. ഇപ്പോഴും പി കെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ശശി ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി കെ ശശിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയറ്റ് അഗം പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ശശിയെ നേതൃസ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തിരുന്നു.